2 കണ്‍‌ട്രീസില്‍ മമ്മൂട്ടി അഭിനയിച്ചാല്‍....!

Webdunia
വെള്ളി, 1 ജൂലൈ 2016 (16:29 IST)
മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്സോഫീസ് ഹിറ്റുകളില്‍ ഒന്നാണ് 2 കണ്‍‌ട്രീസ്. ദിലീപും മം‌മ്തയും മത്സരിച്ചഭിനയിച്ച സിനിമ 50 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ അപൂര്‍വം മലയാള ചിത്രങ്ങളില്‍ ഒന്നാണ്.
 
2 കണ്‍‌ട്രീസില്‍ ദിലീപിന് പകരം മമ്മൂട്ടി അഭിനയിച്ചാലോ? ആഹാ... എന്തൊരു ഐഡിയ അല്ലേ? എന്തായാലും അങ്ങനെയല്ല. അതേ ടീമിന്‍റെ പുതിയ സിനിമയിലെ നായകന്‍ മമ്മൂട്ടിയാണ്.
 
റാഫിയുടെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്യുന്ന കോമഡി എന്‍റര്‍ടെയ്നറില്‍ മമ്മൂട്ടി നായകനാകും. നായികയെ തീരുമാനിച്ചിട്ടില്ല. അടുത്ത വര്‍ഷത്തേക്കാണ് ഈ പ്രൊജക്ട് പ്ലാന്‍ ചെയ്യുന്നത്.
 
റാഫി ഇപ്പോള്‍ ദിലീപ് നായകനാകുന്ന പ്രൊഫസര്‍ ഡിങ്കന്‍ എന്ന ത്രീഡി ചിത്രത്തിന്‍റെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്. രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ആ സിനിമയ്ക്ക് ശേഷം റാഫി മമ്മൂട്ടിച്ചിത്രത്തിന്‍റെ രചനയില്‍ പ്രവേശിക്കും. അതിനിടെ ഫഹദ് ഫാസിലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാനും റാഫിക്ക് ആലോചനയുണ്ട്. 
 
തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട് എന്നിവയാണ് ഷാഫി സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രങ്ങള്‍.
Next Article