പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയ്ക്ക് ‘ജയിംസ് ആന്‍റ് ആലീസ്’ എന്ന് പേരിട്ടു. ക്യാമറാമാനായ സുജിത് വാസുദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു റൊമാന്‍റിക് ത്രില്ലറായിരിക്കും ഈ സിനിമയെന്നാണ് സൂചന.
സുജിത് വാസുദേവിന്‍റെ തന്നെ കഥയ്ക്ക് തിരക്കഥ രചിക്കുന്നത് ഡോ. എസ് ജനാര്‍ദ്ദനന്‍. ജയിംസ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ആലീസായി മലയാളത്തിലെ പ്രമുഖ നായികമാരെ പരിഗണിച്ചുവരുന്നു. മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല. ധാര്‍മ്മിക് ഫിലിംസ് നിര്‍മ്മിക്കുന്ന സിനിമ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ ചിത്രീകരിക്കും.
ദൃശ്യം, പാപനാശം തുടങ്ങിയ വമ്പന്‍ സിനിമകളുടെ ക്യാമറാമാനാണ് സുജിത് വാസുദേവ്. പൃഥ്വിരാജിന്‍റെ മെമ്മറീസ്, സിറ്റി ഓഫ് ഗോഡ്, സെവന്‍ത് ഡേ, അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി തുടങ്ങിയ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നതും സുജിത്താണ്.