താപ്പാനയ്ക്ക് ശേഷം ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബനും ബിജു മേനോനും നായകന്മാരാകുന്നത്. ബെന്നി പി നായരമ്പലം രചന നിര്‍വഹിക്കുന്ന സിനിമയ്ക്ക് പേര് നിശ്ചയിച്ചിട്ടില്ല.
ഡ്രീം ടീമിന്റെ ബാനറില്‍ ഹൌളി പോട്ടൂര്‍ നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കും. സലിംകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും അഭിനയിക്കുന്നു.
‘താപ്പാന’ പോലെ എല്ലാവരെയും രസിപ്പിക്കുന്ന ഒരു സിനിമയ്ക്ക് വേണ്ടിയാണ് ജോണി ആന്റണി ശ്രമിക്കുന്നത്.