ഗൌതം മേനോന്‍ സംവിധാനം ചെയ്യുന്ന അടുത്ത സിനിമ സൂര്യയെ നായകനാക്കിയായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ചിമ്പുവിനെ നായകനാക്കി ചെയ്തുകൊണ്ടിരിക്കുന്ന സിനിമ റിലീസിന് ഇനിയും വൈകും എന്നതിനാല്‍ ഗൌതം മേനോന്‍ തന്‍റെ സൂര്യച്ചിത്രം ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന.
ഗൌതം മേനോന്‍റെ കൈയില്‍ ഒന്നിലധികം തിരക്കഥകള്‍ റെഡിയാണ്. മുമ്പ് സൂര്യയ്ക്കായി തയ്യാറാക്കിയ ധ്രുവനക്ഷത്രത്തിന്‍റെ തിരക്കഥയും ഉണ്ട്. അതിനാല്‍ തന്നെ പ്രൊജക്ട് ഉടന്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് സൂചന.
സൂര്യയ്ക്കൊപ്പം ഒന്നിക്കുമെന്ന് ഗൌതം മേനോന്‍ നേരത്തേ തന്നെ അറിയിച്ചിരുന്നു. ഗൌതമുമായി ഒന്നിക്കുമെന്ന് കഴിഞ്ഞ ദിവസം സൂര്യയും വ്യക്തമാക്കി.
ഒരു മലയാള ചിത്രവും ഒരു തമിഴ് ചിത്രവും ഒരുമിച്ച് ചെയ്യാമെന്ന പദ്ധതി ഗൌതമിനുണ്ടായിരുന്നു. മോഹന്‍ലാല്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍, ദിലീപ് തുടങ്ങിയവരെ തന്‍റെ പുതിയ പ്രൊജക്ടുകളിലേക്ക് ഗൌതം പരിഗണിച്ചിരുന്നു. എന്നാല്‍ അതെല്ലാം മാറ്റിവച്ച് സൂര്യയെ നായകനാക്കിയുള്ള സിനിമയ്ക്ക് ഗൌതം പ്രാധാന്യം നല്‍കുമെന്നാണ് സൂചന.