മുതല്‍‌വന് രണ്ടാം ഭാഗം വരുന്നു; സംവിധായകന്‍ ഷങ്കറല്ല, രാജമൌലി? !

Webdunia
തിങ്കള്‍, 20 ജൂണ്‍ 2016 (18:30 IST)
ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകന്‍ ഷങ്കര്‍ ഒരുക്കിയ ‘മുതല്‍‌വന്‍’ അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ്. അര്‍ജ്ജുന്‍ നായകനായ ചിത്രത്തില്‍ മനീഷ കൊയ്‌രാളയായിരുന്നു നായിക. ഈ സിനിമ ഹിന്ദിയില്‍ ‘നായക്’ എന്ന പേരില്‍ റീമേക്ക് ചെയ്യപ്പെട്ടു. അനില്‍ കപൂറായിരുന്നു ഹിന്ദിയില്‍ ഒരുനാള്‍ മുതല്‍‌വന്‍!
 
പുതിയ ഒരു വാര്‍ത്ത കേള്‍ക്കുന്നു. മുതല്‍‌വന് രണ്ടാം ഭാഗം വരുന്നു. തമിഴില്‍ അര്‍ജ്ജുനും ഹിന്ദിയില്‍ അനില്‍ കപൂറും തന്നെ നായകന്‍‌മാരാകുമെന്നാണ് അറിയുന്നത്. എസ് എസ് രാജമൌലിയുടെ പിതാവും പ്രശസ്ത തിരക്കഥാകൃത്തുമായ കെ വി വിജയേന്ദ്രപ്രസാദ് ഈ സിനിമയ്ക്കായുള്ള രചന തുടങ്ങി.
 
“അതേ, ആ സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നുണ്ട്. ഞാന്‍ അതിന്‍റെ കഥയെഴുതി തുടങ്ങിയിട്ടുണ്ട്. രചന പൂര്‍ത്തിയാകാന്‍ കുറച്ചുസമയമെടുക്കും” - വിജയേന്ദ്ര പ്രസാദ് പ്രതികരിച്ചു.
 
മഗധീര, നാന്‍ ഈ, ബാഹുബലി, ബജ്‌റംഗി ബായിജാന്‍ തുടങ്ങിയ മെഗാഹിറ്റുകളുടെ തിരക്കഥാകൃത്താണ് വിജയേന്ദ്രപ്രസാദ്. മുതല്‍‌വന്‍ രാണ്ടാം ഭാഗം പക്ഷേ സംവിധാനം ചെയ്യുന്നത് ഷങ്കറായിരിക്കില്ല. കൌതുകകരമായ വിവരം, ഷങ്കറിന്‍റെ മുഖ്യ എതിരാളിയായ എസ് എസ് രാജമൌലി ഈ സിനിമയുടെ സംവിധാനച്ചുമതല ഏറ്റെടുക്കാന്‍ സാധ്യതയുണ്ട് എന്നാണ്. ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷം രാജമൌലി സംവിധാനം ചെയ്യുന്നത് ഈ ചിത്രമായിരിക്കുമെന്നും കേള്‍ക്കുന്നു.
Next Article