ദുല്‍ക്കറും നസ്രിയയും പറയുന്നു - ഷട്ടപ്പ് ആന്‍റ് ടോക്ക്!

Webdunia
വ്യാഴം, 23 ജനുവരി 2014 (19:56 IST)
PRO
ദുല്‍ക്കര്‍ സല്‍മാനും നസ്രിയയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘സലാല മൊബൈല്‍‌സ്’ പ്രദര്‍ശനത്തിനെത്തി. ആ സിനിമയെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പിന്നീട് പറയാം. മറ്റൊരു വിശേഷത്തെപ്പറ്റി ഇപ്പോള്‍ പറയാം.

സലാല മൊബൈല്‍‌സിന് ശേഷം ദുല്‍ക്കറും നസ്രിയയും മറ്റൊരു ചിത്രത്തില്‍ കൂടി ജോഡിയാകുന്നു. ചിത്രത്തിന് പേര് - ഷട്ടപ്പ് ആന്‍റ് ടോക്ക്!

ഇതെന്താ ഇങ്ങനെയൊരു പേര് എന്നല്ലേ? തികച്ചും വ്യത്യസ്തമായ ഒരു പ്രണയകഥയാണിത്. ഈ ചിത്രം തമിഴിലും ഒരുങ്ങുന്നുണ്ട്. തമിഴില്‍ പടത്തിന് പേര് - ‘വായ് മൂടി പേശവും’. ദുല്‍ക്കറും നസ്രിയയും തന്നെ തമിഴിലും ജോഡി.

‘കാതലില്‍ സൊതപ്പുവത് എപ്പടി?’ എന്ന തമിഴ് ചിത്രം സംവിധാനം ചെയ്ത ബാലാജി മോഹനാണ് ഷട്ടപ്പ് ആന്‍റ് ടോക്ക് ഒരുക്കുന്നത്.

ദുല്‍ക്കറിന്‍റെ ആദ്യ തമിഴ് ചിത്രമായിരിക്കും ഇത്. നസ്രിയ നിലവില്‍ തമിഴകത്തെ സൂപ്പര്‍ നായികയാണല്ലോ. അതുകൊണ്ടുതന്നെ ടെന്‍ഷന്‍ ദുല്‍ക്കറിന് തന്നെ. നായകനെന്ന നിലയില്‍ തെളിയിക്കപ്പെടേണ്ടത് അദ്ദേഹമാ‍ണല്ലോ.