ജയസൂര്യ ഇനി ബോസ്കോ, തല മൊട്ടയടിക്കും!

Webdunia
വെള്ളി, 22 ഏപ്രില്‍ 2016 (19:43 IST)
രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പ്രേതം’ ഉടന്‍ ചിത്രീകരണം ആരംഭിക്കും. ജയസൂര്യ നായകനാകുന്ന സിനിമ ഒരു ഹൊറര്‍ ത്രില്ലറാണ്.
 
ബോസ്കോ എന്നാണ് ജയസൂര്യയുടെ കഥാപാത്രത്തിന്‍റെ പേര്. ഒരു പുതിയ ലുക്കായിരിക്കും കഥാപാത്രത്തിനുണ്ടാവുക. അതിനായി ജയസൂര്യ തല മൊട്ടയടിക്കും. 
 
അജു വര്‍ഗീസ്, ജോജു ജോര്‍ജ്ജ്, ഗോവിന്ദ് പത്മസൂര്യ എന്നിവരും പ്രധാന വേഷങ്ങളിലെത്തും. 
 
ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.