അഗര്‍ബത്തീസിന്റെ ചിത്രീകരണം ചിങ്ങം ഒന്നിന് തുടങ്ങും

Webdunia
ശനി, 17 ഓഗസ്റ്റ് 2013 (17:46 IST)
PRO
ജയസൂര്യയുടെ പുതിയ ചിത്രമായ 'അഗര്‍ബത്തീസി'ന്റെ ചിത്രീകരണം ചിങ്ങം ഒന്നിന് തൃശ്ശൂരില്‍ തുടങ്ങും. ഒരു മുഴുനീള കോമഡിചിത്രമാണ് രഞ്ജിത് ശങ്കറിന്റെ പുണ്യവാളന്‍ അഗര്‍ബത്തീസ്.

തൃശൂര്‍ക്കാരനായ ജോയി താക്കോല്‍ക്കാരന്‍ എന്ന കേന്ദ്രകഥാപാത്രത്തെ ജയസൂര്യ അവതരിപ്പിക്കുന്നു. ഫിലിംമേക്കറാണ് ജോയി താക്കോല്‍ക്കാരന്‍. സംവിധായകന്റെ ഡ്രീം എന്‍ ബിയോണ്‍ഡിന്റെ ബാനറില്‍ സംവിധായകനൊപ്പം പുണ്യവാളന്‍ അഗര്‍ബത്തിയിലൂടെ ജയസൂര്യ നിര്‍മ്മാണ പങ്കാളിയുമാകുന്നു

ആദ്യചിത്രമായ പാസഞ്ചറിന് പിന്നാലെ പ്രഖ്യാപിച്ച മെയ് ഫ്ലവര്‍ എന്നുതുടങ്ങുമെന്ന് ഇനിയും വ്യക്തമല്ല. പൃഥ്വിരാജിനൊപ്പം സുധി വാല്മീകം ഉടന്‍ തുടങ്ങുമെന്നാണ് ആഴ്ചകള്‍ക്ക് മുമ്പ് സംവിധായകന്‍ അറിയിച്ചിരുന്നത്.