ലിഫ്റ്റില്‍ കയറിയ സൂപ്പര്‍സ്റ്റാറിനെ ലിഫ്റ്റ് ഓപ്പറേറ്റര്‍ ലൈംഗികമായി പീഡിപ്പിച്ചു!

Webdunia
വെള്ളി, 28 ജൂലൈ 2017 (16:08 IST)
സെലിബ്രിറ്റികള്‍ ഉള്‍പ്പെട്ട ലൈംഗിക പീഡനക്കേസുകളാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ചര്‍ച്ചാവിഷയം. അതില്‍ പ്രതിസ്ഥാനത്തും വാദിസ്ഥാനത്തും നിലയുറപ്പിച്ച സെലിബ്രിറ്റികള്‍ ഏറെയാണ്. കോടികള്‍ പ്രതിഫലം പറ്റുന്ന ഒരു സൂപ്പര്‍സ്റ്റാര്‍, താനും ലൈംഗികപീഡനത്തിന്‍റെ ഇരയാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.
 
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിലപിടിച്ച താരങ്ങളില്‍ ഒരാളായ അക്ഷയ്കുമാറാണ് താന്‍ കുട്ടിക്കാലത്ത് ലൈംഗിക പീഡനത്തിന് വിധേയനായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞത്. അക്ഷയ്ക്ക് ആറുവയസുള്ളപ്പോഴായിരുന്നു സംഭവം.
 
അയല്‍‌വാസിയുടെ വീട്ടിലേക്ക് പോകാനായി ലിഫ്റ്റില്‍ കയറിയപ്പോള്‍ ലിഫ്റ്റിനുള്ളില്‍ വച്ച് ലിഫ്റ്റ് ഓപ്പറേറ്ററില്‍ നിന്നാണ് കുഞ്ഞ് അക്ഷയ്ക്ക് പീഡനം ഏല്‍ക്കേണ്ടിവന്നത്. അയാള്‍ അക്ഷയുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നു.
 
വീട്ടിലെത്തിയ അക്ഷയ് ഈ വിവരം പിതാവിനെ അറിയിച്ചു. അദ്ദേഹം ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയും ലിഫ്റ്റ് ഓപ്പറേറ്ററെ അറസ്റ്റ് ചെയ്യുകയും ചെയ്തുവത്രേ.
Next Article