മോഹന്‍ലാല്‍ കോച്ച്, പൃഥ്വിരാജ് അത്‌ലറ്റ്; പ്രിയദര്‍ശന്‍റെ സ്പോര്‍ട്‌സ് സിനിമ വരുന്നു!

Webdunia
ചൊവ്വ, 18 ഒക്‌ടോബര്‍ 2016 (16:19 IST)
മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും നായകന്‍‌മാരാക്കി പ്രിയദര്‍ശന്‍ സിനിമ വരുന്നു. ഇത് സ്പോര്‍ട്‌സ് പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയായിരിക്കും. മോഹന്‍ലാല്‍ കോച്ചായും പൃഥ്വിരാജ് അത്‌ലറ്റായും അഭിനയിക്കുമെന്നാണ് സൂചനകള്‍.
 
സാധാരണ സ്പോര്‍ട്സ് സിനിമകളുടെ ഫോര്‍മുല ഈ സിനിമയില്‍ ഉണ്ടാവില്ല. കേരളത്തിലെ കായികതാരങ്ങള്‍ക്കും കായിക മേഖലയ്ക്കുമുള്ള ഒരു ആദരം കൂടിയായിരിക്കും ഈ ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രിയദര്‍ശന്‍ തന്നെ തിരക്കഥയെഴുതും.
 
സ്പോര്‍ട്സ് മേഖലയില്‍ കഥ പറയുന്നതിനൊപ്പം കായിക കേരളത്തിന്‍റെ ചരിത്രം കൂടി ചിത്രത്തില്‍ പരാമര്‍ശവിധേയമാകും. എഴുപതുകള്‍ മുതല്‍ 2010 വരെയുള്ള കാലഘട്ടത്തിലൂടെയാകും സിനിമ കടന്നുപോകുന്നതെന്നാണ് സൂചനകള്‍.
 
പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ടീമിന്‍റെ ഒപ്പം ഗംഭീര വിജയമായതോടെ മോഹന്‍ലാല്‍ - പൃഥ്വിരാജ് - പ്രിയദര്‍ശന്‍ ടീമിന്‍റെ പുതിയ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികള്‍. 
Next Article