പ്രിയ വാര്യർ തമിഴിലേക്ക് ചേക്കേറുന്നുവോ ?

Webdunia
വ്യാഴം, 12 ഏപ്രില്‍ 2018 (14:38 IST)
മാണിക്യ മലരായ പൂവി എന്ന ഒറ്റ ഗാനത്തിലെ കുസൃതി നിറഞ്ഞ അഭിനയത്തിലൂടെ ഇന്ത്യയും കടന്ന് ആരാധകരെ സമ്പാദിച്ച പ്രിയ പ്രകാശ് വാര്യരുടെ അടുത്ത സിനിമയും മലയാളത്തിൽ തന്നെയെന്ന് സൂചന. പ്രിയ തമിഴിൽ അഭിനയിക്കാൻ ഒരുങ്ങുന്നു എന്ന തരത്തിൽ വാർത്തകൽ പ്രചരിച്ചിരുന്നു. എന്നാൽ അടുത്ത സിനിമ മലയാളത്തിൽ തന്നെയാണ് എന്നാണ് ലഭിക്കുന്ന സൂചന. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രിയയുമായി ചർച്ച നടത്തിയിട്ടുണ്ട് എന്നാൽ ഇതു സംബന്ധിച്ച് കരാറിൽ ഒന്നും തന്നെ പ്രിയ ഒപ്പു വച്ചിട്ടില്ല.
 
നേരത്തെ നളന്‍കുമാരസ്വാമി ഒരുക്കുന്ന തമിഴ് ചിത്രത്തില്‍ പ്രിയ വാര്യരാണ് നായികയായി എത്തുക എന്ന രീതിയിലുള്ള വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഈ ചിത്രം പ്രിയ ഇതേവരെ കമ്മിറ്റ് ചെയ്തിട്ടില്ല എന്നതാണ് വാസ്തവം.
 
പ്രിയയുടെ ആദ്യ ചിത്രമായ ഒരു അഡാറ് ലൗ ജൂൺ മാസത്തോടെ  തീയറ്ററുകളിൽ എത്തിയേക്കും. ഒമർ ലുലു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. ചിത്രത്തിലെ പ്രധാന അഭിനയതാക്കളെല്ലാം തന്നെ പുതുമുഖങ്ങളാണ്. ഇവരിൽ മിക്കവരും സാമൂഹ്യ മാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയവരാണ്

അനുബന്ധ വാര്‍ത്തകള്‍

Next Article