ഗ്രേറ്റ്ഫാദര്‍ കളക്ഷന്‍ 70 കോടി? മമ്മൂട്ടി അടുത്ത അശ്വമേധത്തിന്!

Webdunia
തിങ്കള്‍, 15 മെയ് 2017 (11:50 IST)
ദി ഗ്രേറ്റ്ഫാദറിന്‍റെ സ്പീഡ് കണ്ട് അമ്പരന്ന് നില്‍ക്കുകയാണ് തെന്നിന്ത്യന്‍ സിനിമാലോകം. ബോക്സോഫീസില്‍ ഇതുപോലെ ഒരു കുതിപ്പ് അപൂര്‍വ്വമാണ്. മമ്മൂട്ടിച്ചിത്രങ്ങളില്‍ ഇതാദ്യവും. ഈ സിനിമയുടെ ആഗോള കളക്ഷന്‍ 70 കോടി കടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം മലയാള സിനിമയ്ക്ക് ലഭിച്ച പുത്തനുണര്‍വ്വാണ് ഗ്രേറ്റ്ഫാദറിന്‍റെ വിജയം.  
 
ഒരു യൂണിവേഴ്സല്‍ സബ്ജക്ട് ഉണ്ട് എന്നതാണ് ഗ്രേറ്റ്ഫാദറിനെ അനുപമവിജയം നേടാന്‍ സഹായിച്ചത്. ഇതേ വിഷയത്തില്‍ ഹോളിവുഡിലും ബോളിവുഡിലും തമിഴിലും തെലുങ്കിലുമെല്ലാം സിനിമയിറങ്ങുന്നുണ്ട്. ആര്‍ക്കും റിലേറ്റ് ചെയ്യാവുന്ന വിഷയം തന്നെയാണ്. പുലിമുരുകനും ഇങ്ങനെയൊരു യൂണിവേഴ്സല്‍ സബ്ജക്ട് ആണ് ഉണ്ടായിരുന്നത്. 
 
മമ്മൂട്ടി കഴിഞ്ഞാല്‍ ഈ പ്രൊജക്ടിലെ ഏറ്റവും പ്രധാന ആകര്‍ഷണ ഘടകം ഹനീഫ് അദേനി എന്ന പുതുമുഖ സംവിധായകനാണ്. അടുത്ത അന്‍‌വര്‍ റഷീദ് എന്നാണ് സിനിമാലോകം ഈ ചെറുപ്പക്കാരനെ വിശേഷിപ്പിക്കുന്നത്. ജീത്തു ജോസഫും അമല്‍ നീരദും ഒരുമിച്ചുചേര്‍ന്നതുപോലെയെന്നാണ് ആരാധകരുടെ അഭിപ്രായം.
 
ഇത്രയും വലിയ പ്രേക്ഷകപ്രതികരണം അപൂര്‍വ്വം സിനിമകള്‍ക്ക് മാത്രമേ ലഭിക്കാറുള്ളൂ. ഒരു ഇടിവെട്ട് തുടക്കം കുറിക്കാനായതില്‍ ഹനീഫ് അദേനി എന്ന നവാഗത സംവിധായകന് അഭിമാനിക്കാം.
Next Article