മമ്മൂട്ടി താരങ്ങളുടെ താരം, നിര്‍മ്മാതാക്കള്‍ ക്യൂവില്‍; താരമൂല്യം പരകോടിയില്‍, പ്രതിഫലം കുത്തനെ ഉയര്‍ന്നു!

Webdunia
ശനി, 13 മെയ് 2017 (18:33 IST)
മമ്മൂട്ടി മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടനാണ്. ദി ഗ്രേറ്റ്ഫാദര്‍ എന്ന സിനിമയുടെ അസാധാരണ വിജയത്തോടെ മഹാനടന്‍റെ താരമൂല്യം കുതിച്ചുയര്‍ന്നിരിക്കുകയാണ്. ഒട്ടേറെ വമ്പന്‍ പ്രൊജക്ടുകളാണ് മമ്മൂട്ടിയുടെ ഡേറ്റിനായി കാത്തിരിക്കുന്നത്.
 
മലയാളത്തിലെ ഏറ്റവും വലിയ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ മമ്മൂട്ടി നായകനാകുന്ന എഡ്ഡിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ശ്യാംധറിന്‍റെ ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ്. ഷാംദത്തിന്‍റെ സ്ട്രീറ്റ് ലൈറ്റ് ചിത്രീകരണം തുടരുന്നു.
 
ലാല്‍ ജോസ്, രഞ്ജിത്, സിദ്ദിക്ക് തുടങ്ങിയവരുടെ സിനിമകളും ഈ വര്‍ഷം മമ്മൂട്ടി പരിഗണിക്കുന്നുണ്ട്. അതേസമയം, പേരന്‍‌പ് പോലെയുള്ള അന്യാഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കാനും മമ്മൂട്ടി സമയം കണ്ടെത്തുന്നു.
 
മമ്മൂട്ടിയുടെ പ്രതിഫലം മൂന്ന് മുതല്‍ അഞ്ചുകോടി വരെയാണെന്നാണ് ലഭ്യമാകുന്ന ചില റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. ചിത്രത്തിന്‍റെ ലാഭവിഹിതം, പ്രത്യേക ഏരിയകളിലെ വിതരണാവകാശം എന്നീ നിലകളില്‍ മമ്മൂട്ടി നിലവില്‍ പ്രതിഫലം കൈപ്പറ്റുന്നില്ല. എന്നാല്‍ ഭാവിയില്‍ ആ രീതിയിലും മെഗാസ്റ്റാര്‍ പ്രതിഫലം വാങ്ങാന്‍ സാധ്യത കാണുന്നുണ്ട്.
Next Article