നടിയെ ആക്രമിച്ച സംഭവം; സൂത്രധാരൻ ആര്? ഹണിബീ 2 ടീമിനെ പൊലീസ് ചോദ്യം ചെയ്യും

Webdunia
ബുധന്‍, 22 ഫെബ്രുവരി 2017 (14:53 IST)
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കേസ് വഴിത്തിരിവിലേക്ക്. ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ഹണിബീ 2വിന്റെ മുഴുവൻ ടീമിനേയും ഉടൻ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. നടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയാണ് ഹണിബീ 2. സിനിമയുമായി പൾസർ സുനി സഹകരിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നീക്കമെന്നാണ് വിവരം.
 
സിനിമയുടെ ഷൂട്ടിംഗ് ഗോവയില്‍ നടന്നപ്പോള്‍ പ്രൊഡക്ഷന്‍ ടീമിലെ ഡ്രൈവറായി സുനി പ്രവര്‍ത്തിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഗോവയിൽ വെച്ച് സുനി ഓടിച്ചിരുന്ന വാഹനത്തിൽ നടി നിരവധി തവണ യാത്ര ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചവരേയും അഭിനയിച്ചവരേയും ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചതത്രേ.
 
നടിയെ ആക്രമിക്കുന്നതിന് വഴിവെച്ച എന്തെങ്കിലും സംഭവങ്ങള്‍ ഗോവയില്‍ വെച്ച് ഉണ്ടായിട്ടുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനും സുനിയുടെ അപ്പോഴത്തെ നീക്കങ്ങൾ എന്തായിരുന്നുവെന്ന് കണ്ടെത്താനും സിനിമയുടെ അണിയറ പ്രവർത്തകരെ ചോദ്യം ചെയ്യുന്നത് ഗുണം ചെയ്യുമെന്നാണ് പൊലീസ് കരുതുന്നത്.
Next Article