കോടികൾ വാരി കുതിക്കുന്ന രാമലീലയ്ക്ക് 23ആം ദിവസം കിട്ടിയത് എട്ടിന്റെ പണി!

Webdunia
തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (16:09 IST)
ജനപ്രിയ നടൻ ദിലീപ് നായകനായ രാമലീല കോടികൾ വാരി മുന്നേറുകയാണ്. ഒരു ദിലീപ് ചിത്രങ്ങൾക്കും ലഭിക്കാത്ത സ്വീകാര്യതയാണ് രാമലീലയ്ക്ക് ലഭിച്ചിരിക്കുന്നത്. എന്നാൽ, മെഗാഹിറ്റിലേക്ക് കുതിയ്ക്കുന്ന രാമലീലയ്ക്ക് റിലീസ് ചെയ്ത് 23ആം ദിവസം കിട്ടിയത് എട്ടിന്റെ പണി.
 
തീയറ്ററുകളിൽ വിജയകുതിപ്പ് തുടരുന്ന രാമലീലയുടെ തീയറ്റർ പ്രിന്‍റാണ് 21ന് രാത്രിയോട് കൂടി യുട്യൂബിൽ പ്രത്യക്ഷപ്പെട്ടത്. രണ്ട് ദിവസമായി യൂട്യൂബില്‍ ഉണ്ടായിരുന്ന വീഡിയോ 30000ലധികം ആളുകൾ കാണുകയും ചെയ്തു. എന്നാല്‍ തിങ്കളാഴ്ചയോടെ യൂട്യൂബില്‍ നിന്നും ചിത്രം അപ്രത്യക്ഷമായി. 
 
രാമലീല എന്ന പേരിൽ യുട്യൂബിൽ ചിത്രം അപ്‌ലോഡ് ചെയ്യാതെ തൊണ്ടി മുതലും ദൃക്സാക്ഷിയെയും കൂട്ടുപിടിച്ചാണ് രാമലീല നെറ്റിൽ ഓടിക്കൊണ്ടിരുന്നത്. ചിത്രത്തിൽ തമിഴ് റോക്കേഴ്സ് എന്ന് മാർക്ക് ചെയ്തിട്ടുണ്ട്. തമിഴ് റോക്കേഴ്സിന്‍റെ ഇന്‍റര്‍നെറ്റ് പതിപ്പാണ് ചിലര്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article