ഒരുപാട് അഗ്നിപരീക്ഷണങ്ങളെ അതിജീവിച്ച ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്ന് മോഹൻലാൽ. തന്റെ പിറന്നാൾ ദിനമായ ഇന്നലെ ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ മുഖ്യമന്ത്രിയെ കുറിച്ച് വാചാലനായത്.
വളരെയധികം ആദരവ് തോന്നിയ നേതാവാണ് പിണറായി എന്നും അടുത്ത സൗഹൃദം മനസില്‍ സൂക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് അഗ്‌നിപരീക്ഷണങ്ങള്‍ അതിജീവിച്ച അദ്ദേഹവുമായി അടുത്ത സൗഹൃദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പിണറായി വിജയനെ കുറിച്ച് മാത്രമല്ല ഇ കെ നായനാരെ കുറിച്ചും കെ കരുണാകരനെ കുറിച്ചും അദ്ദേഹം മനസ്സ് തുറന്നു. നായനാര്‍ സഖാവിന് ഒരു പ്രത്യേക വാത്സല്യം തന്നോടുണ്ടായിരുന്നു. നേരില്‍ കാണുമ്പോള്‍ ‘വിശ്വനാഥന്‍നായരുടെ മോനേ’ എന്നാണ് വിളിച്ചിരുന്നതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.