ആ മോഹൻലാൽ ചിത്രം എന്റെ തലയിൽ കെട്ടിവെച്ചത്: ടോമിച്ചൻ മുളകുപാടം

Webdunia
ശനി, 4 നവം‌ബര്‍ 2017 (09:01 IST)
പുലിമുരുകൻ എന്ന ഒരൊറ്റ ചിത്രം മതി ടോമിച്ചൻ മുളകുപാടമെന്ന് നിർമാതാവിനെ ചരിത്രത്തിൽ കുറിക്കാൻ. വൈശാഖ് - മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന പുലിമുരുകനെന്ന ബ്രഹ്മാണ്ഡ ചിത്രം ടോമിച്ചൻ മുളകുപാടത്തിനു സമ്മാനിച്ചത് വമ്പൻ ഹിറ്റു മാത്രമല്ല നാല് സിനിമകൾ പരാജയപ്പെട്ടിടത്ത് നിന്നുമുള്ള ഒരു അഗ്നി പരീക്ഷണം തന്നെയായിരുന്നു. 
 
എന്നാൽ, തന്റെ പരാജയ ചിത്രങ്ങളിൽ 'ഫ്ളാഷ്' എന്ന ചിത്രത്തെ കുറിച്ച് അദ്ദേഹത്തിനു പറയാനുള്ളത് മറ്റൊരു കഥയാണ്. മോഹൻലാൽ നായകനായ 'ഫ്ലാഷ്' തന്റെ തലയിൽ കെട്ടിവെയ്ക്കുകയായിരുന്നു എന്ന് ടോമിച്ചൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു.
 
'പലരും ഉപേക്ഷിച്ച ചിത്രമായിരുന്നു 'ഫ്‌ളാഷ്’. അതെന്റെ തലയില്‍ കെട്ടിവച്ചു, 45 ലക്ഷം രൂപ മുടക്കിയാല്‍ മതിയെന്ന് പറഞ്ഞിട്ട് ഒന്നേമുക്കാല്‍ കോടിരൂപയാണ് നഷ്ടമായത്. എന്നാൽ, അന്ന് മോഹൻലാൽ എന്റെയൊപ്പം നിന്നു. നമുക്ക് മറ്റൊരു പടം ഒരുമിച്ച് ചെയ്യാമെന്ന് അന്ന് അദ്ദേഹം വാക്കു തന്നു' - ടോമിച്ചൻ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article