മലയാള സിനിമയിലും സിനിമാകാർക്കിടയിലും ശത്രുത കൂടുതലാണെന്ന് നടനും സംവിധായകനുമായ പ്രതാപ് പോത്തൻ. ലോകത്തൊരിടത്തും ഇല്ലാത്താ രാഷ്ട്രീയമാണ് മലയാള സിനിമയിൽ ഉള്ളതെന്നും പ്രതാപ് പോത്തൻ പറയുന്നു. ഒരു വനിതാ പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ഇങ്ങനെ പ്രതികരിച്ചത്.
വ്യക്തിവിരോധത്തിന്റേയും മറ്റ് പല കാരണങ്ങൾ പറഞ്ഞും ചാൻസ് ഇല്ലാതാക്കുന്ന പ്രവണത തമിഴ്‌നാട്ടിലെ സിനിമയിലൊ, രാഷ്ട്രീയത്തിലൊ ഇല്ലെന്നും മലയാള സിനിമയിൽ മാത്രമാണ് ഇങ്ങനെയുള്ളതെന്നും പ്രതാപ് പോത്തൻ പറയുന്നു. 'ജോലി ഇല്ലാതാക്കുക, പ്രൊജക്ട് തട്ടിക്കളയുക, ഇതൊക്കെ ഇവിടയെ ഉള്ളു' - താരം പറയുന്നു.
'മലയാള സിനിമയില്‍ എന്താണ് നടക്കുന്നതെന്ന് ഞാന്‍ ആലോചിക്കാറുണ്ട്. ദിലീപിനെ എന്തിനാണ് ജയിലിലിട്ടത്. എന്തൊക്കെയോ ദുരൂഹതകള്‍ ആ കേസിനും പിന്നിലുണ്ട്. ജീവിതത്തില്‍ നഷ്ടബോധം തോന്നിയത് 'അങ്ങാടി 'യെന്ന ഐ.വി ശശി ചിത്രത്തില്‍ അഭിനയിക്കാത്തതിനാൽ മാത്രമാണ്' - പ്രതാപ് പോത്തൻ വ്യക്തമാക്കുന്നു.