തരംഗമായി മമ്മൂട്ടി ചിത്രം; 'യാത്ര'യിലെ അടുത്ത ഗാനമെത്തി!

ബുധന്‍, 2 ജനുവരി 2019 (11:40 IST)
മമ്മൂട്ടിയുടെ തെലുങ്ക് ചിത്രമായ യാത്രയിലെ ആദ്യ ഗാനം എത്തി. ഈ വർഷം ഫ്രെബ്രുവരിയിൽ റിലീസിനെത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. 
 
മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പറയുന്ന യാത്ര ടോളിവുഡില്‍ ഈ വര്‍ഷത്തെ പ്രധാന പ്രോജക്ടുകളില്‍ ഒന്നാണ്. ചിത്രത്തിന്റെ നേരത്തേ പുറത്തെത്തിയ ടീസറിന് വലിയ സ്വീകാര്യത കിട്ടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തെത്തിയിരിക്കുകയാണ്.
 
'രാജണ്ണ നിന്നപ്പഗലറാ' എന്ന ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത് സിരിവേനല്ല സീതാരാമ ശാസ്ത്രിയും ഗാനം ആലപിച്ചിരിക്കുന്നത് ശ്രീനിവാസുമാണ്. 70 എംഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സത്യന്‍ സൂര്യനാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍