വിമർശിച്ചത് മമ്മൂട്ടിയെ അല്ല, സ്ത്രീ വിരുദ്ധത മഹത്വവൽ‌ക്കരിക്കുന്നതിനെയാണ് എതിർത്തത്: പാർവതി

ബുധന്‍, 2 ജനുവരി 2019 (09:30 IST)
കസബയെന്ന ചിത്രത്തിലെ മമ്മൂട്ടി ഡയലോഗിനെ വിമർശിച്ച് പറഞ്ഞതോടെ സൈബർ ആക്രമണം ഏറെ ഏൽക്കേണ്ടി വന്നയാളാണ് നടി പാർവതി തിരുവോത്ത്. അത് കഥാപാത്രത്തിന്റെ സ്വഭാവമായിരുന്നുവെന്നും അതില്‍ അഭിനേതാവിന് പങ്കില്ലെന്നുമെല്ലാം ഉന്നയിച്ചായിരുന്നു പാര്‍വതിക്കു നേരെ ആക്രമണം നടന്നത്. 
 
എന്നാല്‍ സ്ത്രീ വിരുദ്ധ കഥാപാത്രങ്ങളെയല്ല അവയെ മഹത്വല്‍ക്കരിക്കുന്നത് ശരിയല്ല എന്നായിരുന്നു പാർവതി പറഞ്ഞത്. ഇത് മനസിലാക്കാതെയായിരുന്നു പാർവതിക്കെതിരെ ആക്രമണം നടന്നത്. ഇക്കാര്യത്തിൽ വീണ്ടും സ്ഥിരീകരണവുമായി എത്തിയിരിക്കുകയാണ് പാർവതി. 
 
മലയാള മനോരമയുടെ പുതുവര്‍ഷച്ചോദ്യം എന്ന പക്തിയിലെ അവസരം ലഭിച്ചാല്‍ സിനിമാ സംഭാഷണങ്ങളില്‍ നിന്ന് ആദ്യം വെട്ടാന്‍ ആഗ്രഹിക്കുന്ന വാക്കേത്, എന്തുകൊണ്ട് എന്ന ചോദ്യത്തിൽ പാർവതി നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.
 
സിനിമയില്‍ സ്ത്രീ വിരുദ്ധമായും സഭ്യമല്ലാതെയും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍ പാടില്ലെന്നു ഞാന്‍ പറഞ്ഞിട്ടില്ല. സമൂഹത്തെ പ്രതിഫലിപ്പിക്കുന്ന കഥാപാത്രങ്ങളാകുമ്പോള്‍ അത്തരം കഥാപാത്രങ്ങള്‍ വേണ്ടി വരും. പക്ഷേ അത്തരം കഥാപാത്രങ്ങളെയും സംഭാഷണങ്ങളെയും മഹത്വവല്‍ക്കരിച്ചും മാതൃകയാക്കിയും കാണിക്കുന്നത് ശരിയില്ല എന്നാണ് പറഞ്ഞത്. പാര്‍വതി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍