ബോക്‌സോഫീസിൽ അലയടിച്ച് മമ്മൂക്ക മാജിക്, യാത്രയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്!

Webdunia
ശനി, 9 ഫെബ്രുവരി 2019 (14:22 IST)
മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയാണ് മമ്മൂട്ടിയുടെ യാത്ര റിലീസ് ആയത്. വൈ എസ് രാജശേഖര റെഡ്ഡിയുടെ പദയാത്ര ആസ്‌പദമാക്കിയാണ് മഹി വി രഘവ് ഈ തെലുങ്ക് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് തെലുങ്കിൽ മാത്രമല്ല മലയാളത്തിലും വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്.
 
ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷൻ അറിയാനാണ് ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത്. ചിത്രം റെക്കോർഡുകൾ പലതും മാറ്റിക്കുറിക്കുമെന്ന് പ്രേക്ഷകപ്രതികരണത്തിൽ നിന്നും വ്യക്തമാണ്. ഇപ്പോൾ ലഭിച്ചിരിക്കുന്നത് യു എസിലെ ബോക്‌സോഫീസ് കളക്ഷൻ റിപ്പോർട്ടുകളാണ്.
 
ഇന്ത്യയില്‍ എത്തിയത് പോലെ തന്നെ യുഎസിലും യാത്രയ്ക്ക് വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. സിനിമയുടെ റിലീസ് ദിവസം 55 ലക്ഷം (ഇന്ത്യന്‍ രൂപ) യാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ യുഎസ് ബോക്‌സോഫീസിലെ ഏറ്റവും വലിയ വിജയമാകാന്‍ സാധ്യതയുള്ള സിനിമയുടെ രണ്ടാം ദിനത്തിലെ ആദ്യ പ്രദര്‍ശനങ്ങളില്‍ നിന്ന് തന്നെ 1 ലക്ഷം ഡോളറിന് (71) ലക്ഷം രൂപയ്ക്ക് മുകളിലെത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകൾ‍.

അനുബന്ധ വാര്‍ത്തകള്‍

Next Article