വിജയനെ വീഴ്ത്തുമോ അജിത്ത്? വിഡാ മുയര്‍ച്ചി അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്
വ്യാഴം, 1 ഫെബ്രുവരി 2024 (13:21 IST)
അജിത്തിന്റെ ആരാധകര്‍ കാത്തിരിക്കുകയാണ് വിഡാ മുയര്‍ച്ചി അപ്‌ഡേറ്റനായി.മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അസെര്‍ബെയ്ജാനില്‍ അടുത്തിടെയാണ് പൂര്‍ത്തിയായത്. സിനിമയെക്കുറിച്ചുള്ള അടുത്ത അപ്‌ഡേറ്റ് ഫസ്റ്റ് ലുക്ക് ആയിരിക്കും എന്നാണ് പറയപ്പെടുന്നത്.
 
ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയോടെ ഫസ്റ്റ് ലുക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുകയാണ് സിനിമയിലെ അജിത്തിന്റെ ലുക്കിനായി.
 
ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് ആണ് സ്വന്തമാക്കിയിരിക്കുന്നത്.അജിത്ത് നായകനാകുന്ന വിഡാ മുയര്‍ച്ചിയുടെ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് സൗത്തും സാറ്റലൈറ്റ് റൈറ്റ്‌സ് സണ്‍ ടിവിയുമാണ് സ്വന്തമാക്കിയത്.
 
തൃഷയാണ് സിനിമയിലെ നായിക. അജിത്തിന്റെ തുനിവ് എന്ന ചിത്രമാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article