ബിഗ് ബോസില്‍ നിന്നും വാലിബനിലേക്ക്,മാതംഗിയായി വേഷമിട്ടതിന് പിന്നിലെ കഥ പറഞ്ഞ് സുചിത്ര

കെ ആര്‍ അനൂപ്
വ്യാഴം, 1 ഫെബ്രുവരി 2024 (13:14 IST)
മോഹന്‍ലാല്‍-ലിജോ കൂട്ടുകെട്ടില്‍ പിറന്ന മലൈക്കോട്ടൈ വാലിബന്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയിലെ മാതംഗി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നിര്‍മാതാക്കളുടെ മനസ്സില്‍ മറ്റൊരു മുഖം ഉണ്ടായിരുന്നില്ല. സുചിത്ര നായര്‍ മിനിസ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ്. ബിഗ് ബോസില്‍ കണ്ടാണ് ലിജോ സുചിത്രയെ ഈ കഥാപാത്രത്തിനായി തിരഞ്ഞെടുത്തത്.
 
'ലിജോ സര്‍ ബിഗ് ബോസില്‍ കണ്ടാണ് എന്നെ വിളിക്കുന്നത്. എന്നെ ആ റിയാലിറ്റി ഷോയില്‍ കണ്ടപ്പോള്‍ ടിനു പാപ്പച്ചനെ വിളിച്ചു കാണിച്ചു കൊടുത്തു. മാതംഗി എന്ന കഥാപാത്രത്തിന് ഓകെ ആണോ എന്നായിരുന്നു ചോദ്യം. കൊള്ളാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്റെ തലവര മാറ്റിയ സംഭാഷണമായിരുന്നു അത്. പിന്നീട്, നിര്‍മാതാവും ലാലേട്ടനും അടങ്ങുന്ന ഒരു മീറ്റിങ്ങില്‍ എന്നെക്കുറിച്ച് സംസാരിക്കുകയും അവര്‍ ഓകെ പറയുകയും ചെയ്തതോടെ മലൈക്കോട്ടൈ വാലിബനില്‍ എന്റെ റോള്‍ ഉറപ്പായി',-സുചിത്ര മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by

അനുബന്ധ വാര്‍ത്തകള്‍

Next Article