രണ്ടാമത്തെ 100 കോടി ഓൺ ദി വേ! - ഹൌസ് ഫുൾ ഷോകളുമായി തിയേറ്ററുകൾ നിറഞ്ഞ് ‘ഉണ്ട’ !

Webdunia
തിങ്കള്‍, 24 ജൂണ്‍ 2019 (15:51 IST)
ഈ വർഷത്തെ രണ്ടാമത്തെ ബ്ലോക്ബസ്റ്ററുമായി കുതിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. വർഷാദ്യം ഇറങ്ങിയ പേരൻപ്, യാത്ര എന്നിവ തിയേറ്ററുകളിൽ വമ്പൻ വിജയമാണ് നേടിയത്. ഇതിനു പിന്നാലെ എത്തിയ മധുരരാജ 100 കോടിക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കുകയും ചെയ്തു. ഇപ്പോഴിതാ, ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ടയും കോടികൾ നേടി കുതിക്കുകയാണ്. 
 
പ്രമേയം കൊണ്ടും അവതരണ ശൈലി കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടുകയാണ് ഈ മമ്മൂട്ടി ചിത്രം. കുറച്ച് നാളുകൾക്ക് ശേഷമാണ് കൃത്യമായി രാഷ്ട്രീയം പറയുന്ന ഒരു മമ്മൂട്ടി ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ച ആകുമ്പോഴും ഇപ്പോഴും ഹൌസ് ഫുൾ ഷോകളുമായി മുന്നേറുകയാണ്. 
 
അതേസമയം, 9 ദിവസങ്ങൾക്കുള്ളിൽ 20 കോടിയും കടന്ന് കുതിക്കുകയാണ് ഖാലിദ് റഹ്മാന്റെ ഈ കൊച്ചു ചിത്രമെന്നാണ് റിപ്പോർട്ട്. ഇങ്ങനെയെങ്കിൽ 30 ദിവസത്തിനുള്ളിൽ ചിത്രം 50 കോടി കടക്കുമെന്ന് ഉറപ്പാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article