കല്യാണം ഇനി എപ്പോഴാ? പുതിയ വീട് സ്വന്തമാക്കിയതിന് പിന്നാലെ അനുശ്രീയോട് ആരാധകര്‍

കെ ആര്‍ അനൂപ്
ചൊവ്വ, 6 ഫെബ്രുവരി 2024 (09:06 IST)
Anusree
മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് അനുശ്രീ.ഡയമണ്ട് നെക്ളേസ് എന്ന ഒരൊറ്റ ചിത്രത്തിലൂടെ കരിയറില്‍ ഉയരങ്ങളിലേക്ക് പറന്നുയരാന്‍ നടിക്കായി. എപ്പോഴും തന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്ന താരം പുതിയ വീട് വാങ്ങിച്ചതിന്റെ വിശേഷങ്ങളും ഷെയര്‍ ചെയ്തിരുന്നു.
 
കൊച്ചിയില്‍ നേരത്തെ ഒരു ഫ്‌ലാറ്റ് ഉണ്ടായിരുന്നു ഇതിന് പിന്നാലെയാണ് 'അനുശ്രീ നായര്‍, എന്റെ വീട്' എന്ന പേരില്‍ പുതിയൊരു വീട് പണിത വിവരം ആരാധകരെ നടി അറിയിച്ചത്.
പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന് നിരവധി താരങ്ങളാണ് എത്തിയത്. സിനിമ മേഖലയിലെ നിരവധി ആളുകളാണ് താരത്തിന്റെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനായി എത്തിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree Nair (@anusree_luv)

പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങൊക്കെ കഴിഞ്ഞതോടെ ആരാധകര്‍ക്ക് ഇനി അറിയേണ്ടത് അനുശ്രീയുടെ കല്യാണത്തെക്കുറിച്ചാണ്.പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ വീഡിയോയുടെ താഴെ നടിയുടെ പ്രിയപ്പെട്ട ആരാധകര്‍ അത് ചോദിക്കുകയും ചെയ്തു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree Nair (@anusree_luv)

 വീട് ഒക്കെ ആയില്ലേ.. കല്യാണം ഇനി എന്നാണ് നടി പങ്കുവെച്ച വീഡിയോയ്ക്ക് താഴെ ഒരു ആരാധകന്‍ ചോദിച്ചത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article