'ആ ചാമ്പിക്കോ',ഭീഷ്മപര്‍വത്തിലെ മമ്മൂട്ടിയുടെ ഒറിജിനല്‍ വീഡിയോ എത്തി

കെ ആര്‍ അനൂപ്

ബുധന്‍, 25 മെയ് 2022 (11:23 IST)
ഭീഷ്മപര്‍വത്തിലെ വൈറല്‍ ഡയലോഗ് 'ആ ചാമ്പിക്കോ'. ഗ്രൂപ്പ് ഫോട്ടോ എടുക്കുമ്പോള്‍ ഇപ്പോള്‍ മലയാളികള്‍ പറയുന്നത് ഈ ഡയലോഗ് ആണ്.ഇ മുഖ്യമന്ത്രി പിണറായി വിജയന്റെ 'ചാമ്പിക്കോ'യും അടുത്തിടെ സോഷ്യല്‍ മീഡിയ ആഘോഷിച്ചിരുന്നു. ഇപ്പോഴിതാ ഭീഷ്മപര്‍വത്തിലെ 'ആ ചാമ്പിക്കോ'വീഡിയോ എത്തി.
മാര്‍ച്ച് 3നാണ് മമ്മൂട്ടിയുടെ ഭീഷ്മപര്‍വം തിയേറ്ററുകളിലെത്തിയത്.ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ് ഒ.ടി.ടി അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.ഏപ്രില്‍ ഒന്നാണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍