റിലീസ് ദിനത്തില്‍ 71 ലക്ഷം മാത്രമാണ് ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍. ശനിയാഴ്ച അത് 1.31 കോടിയായി ഉയര്‍ന്നു. അവധി ദിനമായ ഞായറാഴ്ച 1.80 കോടിക്ക് അടുത്ത് ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്യാന്‍ 'വ്യസനസമേതം ബന്ധുമിത്രാദികള്‍'ക്കു സാധിച്ചു. റിലീസിനു ശേഷമുള്ള ആദ്യ തിങ്കളാഴ്ചയായ ഇന്ന് ഒരു കോടിക്ക് മുകളില്‍ കളക്ഷന്‍ വരാനാണ് സാധ്യത. മൂന്ന് ദിനം കൊണ്ട് ചിത്രത്തിന്റെ ആകെ ഇന്ത്യ നെറ്റ് കളക്ഷന്‍ നാല് കോടിക്ക് അടുത്തെത്തി.
ബുക്ക് മൈ ഷോയില്‍ വന്‍ മുന്നേറ്റമാണ് ഈ സിനിമ നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,000 ത്തില്‍ അധികം ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. 'വ്യസനസമേതം ബന്ധുമിത്രാദികള്‍'ക്കൊപ്പം ഇറങ്ങിയ 'റോന്ത്' കഴിഞ്ഞ 24 മണിക്കൂറിനിടെ 22,000 ത്തില്‍ അധികം ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയില്‍ വിറ്റു. വരും ദിവസങ്ങളില്‍ റോന്തിനെ മറികടന്ന് വ്യസനസമേതം ബന്ധുമിത്രാദികള്‍ എത്തിയേക്കാം.
ഡാര്‍ക്ക് ഹ്യൂമറിന്റെ അകമ്പടിയോടെ മികച്ചൊരു ആക്ഷേപഹാസ്യമാണ് വ്യസനസമേതം ബന്ധുമിത്രാദികള്‍. അനശ്വര രാജന്‍, സിജു സണ്ണി, അസീസ് നെടുമങ്ങാട്, ബൈജു, ജോമോന്‍ ജ്യോതിര്‍, നോബി മാര്‍ക്കോസ്, അശ്വതി ചന്ദ്, ഷൈലജ പി അമ്പു, മല്ലിക സുകുമാരന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.