റിലീസ് ദിനത്തിന്റെ രണ്ടാം ദിനം ഇരട്ടി കളക്ഷന്‍, നേട്ടമുണ്ടാക്കി വ്യസനസമേതം ബന്ധുമിത്രാദികള്‍

അഭിറാം മനോഹർ

ഞായര്‍, 15 ജൂണ്‍ 2025 (16:59 IST)
തിയേറ്ററുകളില്‍ നേട്ടമുണ്ടാക്കി അനശ്വരയുടെ പുതിയ സിനിമയായ വ്യസനസമേതം ബന്ധുമിത്രാദികള്‍. അനശ്വര രാജന്‍, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി,ജോമോന്‍ ജ്യോതിര്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി എസ് വിപിനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യ ദിനം സിനിമ 36 ലക്ഷം രൂപ ഗ്രോസ് കളക്ഷന്‍ നേടിയപ്പോള്‍ രണ്ടാം ദിനം 72 ലക്ഷം രൂപ സിനിമ കളക്റ്റ് ചെയ്തതായാണ് ട്രാക്കര്‍മാര്‍ വ്യക്തമാക്കുന്നത്. റിലീസ് ചെയ്ത് 2 ദിവസം കൊണ്ട് 1.08 കോടി രൂപയാണ് സിനിമ നേടിയിരിക്കുന്നത്.
 
പ്രമുഖ ട്രാക്കര്‍മാരായ സാക്‌നില്‍കിന്റെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്നും ആദ്യ ദിനം 71 ലക്ഷവും രണ്ടാം ദിനം 1.31 കോടിയും സിനിമ നേടി. ഇന്ത്യയില്‍ നിന്ന് സിനിമ ഇതോടെ 2.02 കോടി രൂപ നെറ്റ് കളക്ഷനാണ് നേടിയത്. ഡാര്‍ക്ക് കോമഡി ചിത്രമായ വ്യസനസമേതം ബന്ധുമിത്രാദികള്‍ക്ക് തിയേറ്ററുകളില്‍ ചിരി പടര്‍ത്താനായി എന്നതാണ് ഇത് വ്യക്തമാക്കുന്നത്. വാഴ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ഡബ്യുബിടിഎസ് പ്രൊഡക്ഷന്‍സ് തെലുങ്കിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ ഷൈന്‍ സ്‌ക്രീന്‍സ് സിനിമയുമായി സഹകരിച്ച് വിപിന്‍ ദാസ്, സാഹു ഗാരപട്ടി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍