‘അച്ഛന്‍ അന്നാണ് എന്നെ ആദ്യമായി ഉപദേശിച്ചത്’; വെളിപ്പെടുത്തലുമായി താരപുത്രന്‍

Webdunia
വ്യാഴം, 7 ഡിസം‌ബര്‍ 2017 (11:13 IST)
ജയസൂര്യ, ഇന്ദ്രജിത്ത്, അനൂപ് മേനോന്‍ തുടങ്ങിയ താരങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് വിനയന്‍. എന്നാല്‍ സ്വന്തം മകന്‍ സിനിമയിലേക്ക് വരുന്നതിനോട് ആദ്യം താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. പിന്നീട് മകന്‍ വിഷ്ണു വിനയന്റെ ഇഷ്ടത്തിനോട് സമ്മതം മൂളുകയായിരുന്നു.
 
ഹിസ്റ്ററി ഓഫ് ജോയ് എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു വിനയ് സിനിമയില്‍ തുടക്കം കുറിച്ചത്. സംവിധാനത്തോടായിരുന്നു കൂടുതല്‍ താല്‍പര്യമെങ്കിലും നടനായാനാണ് വിഷ്ണു സിനിമയില്‍ തുടക്കം കുറിച്ചത്. സിനിമയിലെ തുടക്കത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വിഷ്ണു ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരുന്നു.
 
പഠിക്കുന്നതിനിടയില്‍ത്തന്നെ സിനിമയില്‍ അരങ്ങേറണമെന്ന മോഹം ഉള്ളിലണ്ടായിരുന്നു.കഥയെഴുതി സിനിമ സംവിധാനം ചെയ്യുന്നതിനോടായിരുന്നു കൂടുതല്‍ താല്‍പര്യം. എന്നാല്‍ അഭിനേതാവായി അരങ്ങേറാനുള്ള അവസരമാണ് ആദ്യം ലഭിച്ചത്.
 
വിനയന്‍ സംവിധാനം ചെയ്ത ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍ എന്ന സിനിമയുടെ കഥ തയ്യാറാക്കിയത് വിഷ്ണുവായിരുന്നു. ഇന്ദ്രജിത്തും ഭാമയും പ്രധാന വേഷത്തിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത് അച്ഛന്‍ തന്നെയാണെന്നും വിഷ്ണു തുറന്നു പറഞ്ഞു. 
 
അഭിനയത്തില്‍ തുടക്കം കുറിക്കുന്നതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ചെയ്യൂ എന്നാണ് അച്ഛന്‍ പറഞ്ഞത്. സിനിമയുടെ കഥ അച്ഛന് ഇഷ്ടപ്പെട്ടിരുന്നു. സിനിമ ഇറങ്ങിയതിന് ശേഷം അച്ഛന്‍ ധാരാളം ഉപദേശങ്ങള്‍ നല്‍കിയിരുന്നതായും വിഷ്ണു ഓര്‍ക്കുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article