സ്റ്റേ വിധിച്ചത് കഥ മോഷ്ടിച്ച് എന്ന പേരിൽ ഉദയ് അനന്തൻ നൽകിയ പരാതിയിലാണെന്നാണ് റിപ്പോർട്ടുകൾ വന്നത്. എന്നാൽ സ്റ്റേ വന്നത് കഥ മോഷ്ടിച്ചതിനെതിരല്ല, മറിച്ച് സിനിമയുടെ പേരിനെതിരെയാണ്. നിപ്പ കേരളത്തിൽ പടർന്നു പിടിച്ച സമയത്ത് തന്നെ ആലോചിച്ച ചിത്രമാണിതെന്നും യു കെ , പാരിസ് പ്രൊഡക്ഷൻ കമ്പനികളുമായി ചേർന്ന് ഉദയ് അനന്തൻ സിനിമയുടെ കഥയും തിരക്കഥയും പൂർത്തി ആക്കിയിരുന്നു .
‘’നിപ്പയുടെ നാൾവഴികൾ എന്ന പേരിൽ ” ആദ്യം കോപ്പിറൈറ് എടുത്ത ശേഷം 2018 ജൂണിൽ തന്നെ അത് മാറ്റി വൈറസ് എന്ന പേരുമിട്ടു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. അതിനാൽ, സാങ്കേതികമായി വൈറസ് എന്ന പേരിൽ ഉദയ്ക്ക് മാത്രമേ സിനിമ ഒരുക്കാൻ കഴിയുകയുള്ളു. ആഷിഖിന് വൈറസ് എന്ന പേരിൽ നിപ്പായെ കുറിച്ച് സിനിമ ചെയ്യാൻ പറ്റില്ല എന്നാണ് സ്റ്റേയുടെ പിന്നിലെ കാര്യം .