സാമിയുമായി വിക്രം വീണ്ടുമെത്തുന്നു

Webdunia
ശനി, 6 ഓഗസ്റ്റ് 2016 (13:07 IST)
ചിയാന്‍ വിക്രമിന്റെ പുതിയ സിനിമ ഇരുമുഖന്‍ ഉടന്‍ തന്നെ തിയറ്ററിലെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍യ ചിത്രത്തിന്റെ ട്രെയിലറിന് കിട്ടിയ വന്‍ സ്വീകരണം ഏറെ പ്രതീക്ഷയും ഇരട്ടിച്ചിട്ടുണ്ട്. വിക്രമിന്റെ ആരാധകര്‍ക്ക് സന്തോഷിക്കാനുള്ള മറ്റൊരു വാര്‍ത്തയും ഇപ്പോള്‍ കോളിവുഡില്‍ നിന്നും പുറത്തെത്തുന്നു. വിക്രമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം സാമിയ്ക്ക് രണ്ടാം ഭാഗം വരുന്നു.  
 
2003ലാണ് വിക്രമിനെ നായകനാക്കി ഹരിയാണ് സാമി ഒരുക്കിയത്. ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലായിരുന്നു വിക്രം അഭിനയിച്ചത്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ നെഗറ്റീവ് ഷേഡുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമായിരിക്കും വിക്രത്തിന്റെത്. ഹാരിസ് ജയരാജ് സംഗീതസംവിധാനവും പ്രിയന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കും. 
 
ആനന്ദ് ശങ്കര്‍ ഒരുക്കുന്ന ഇരുമുഖനില്‍ നയന്‍താരയാണ് നായിക. സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ചിത്രം. ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തില്‍ വിക്രം അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഇരുമുഖനുണ്ട്. 
 
 
Next Article