മൂന്ന് ഭാഗങ്ങളുള്ള പരമ്പരയായാണ് ചിത്രം വരുന്നത്. ചിത്രത്തിന്റെ ഒന്നാം ഭാഗം ഈ വർഷവും അടുത്ത ഭാഗങ്ങൾ അടുത്ത ഭാഗങ്ങളുമായിട്ടാണ് റിലീസ് ചെയ്യുക. മൂന്ന് ഭാഗങ്ങളിലും വിനായകൻ തന്നെയായിരിക്കും വില്ലൻ എന്നും സൂചനയുണ്ട്. അങ്ങനെയെങ്കിൽ അടുത്ത മൂന്ന് വർഷത്തേക്ക് തമിഴിലെ മികച്ച വില്ലനാകാൻ വിനായകന് സാധിക്കും എന്ന കാര്യത്തിൽ സംശയമില്ല.
നേരത്തെ മാര്യന്‍, തിമിര് എന്നീ തമിഴ് ചിത്രങ്ങളില്‍ വിനായകന് അഭിനയിച്ചിട്ടുണ്ട്. ഹോളിവുഡിലെ ദ ബോണ്‍ സീരിസ് മാതൃകയില്‍ ചിത്രമൊരുക്കാനാണ് ഗൗതം ലക്ഷ്യമിടുന്നത്. ഗൗതം മേനോന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാകും ധ്രുവ നച്ചത്തിരം എന്നാണ് റിപ്പോര്‍ട്ടുകള്‍.