വിജയ് സേതുപതിയുടെ മലയാളം എൻട്രിക്കായി കാത്തിരിക്കുകയായിരുന്നു മലയാളികളായ സിനിമ പ്രേമികൾ. അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്റേതായ കൈയോപ്പ് പതിപ്പിച്ച നടൻ ആയതുകൊണ്ടുതന്നെ ഭാഷാഭേദമില്ലാതെ പ്രേക്ഷകർ ഈ നടനെ ഇഷ്‌ടപ്പെടുന്നു.
സിനിമയിൽ ഇപ്പോൾ തിളങ്ങി നിൽക്കുന്ന താരം ഒരുപാട് കഷ്‌ടതകൾ അനുഭവിച്ചുകൊണ്ടാണ് ഈ തലത്തിൽ എത്തിയത്. വര്‍ഷങ്ങളോളം ജുനിയര്‍ ആര്‍ട്ടിസ്റ്റായി കഷ്ടപ്പെട്ട അദ്ദേഹം ഒരിക്കല്‍ പോലും മികച്ച നടനാവുക എന്ന തന്റെ ലക്ഷ്യത്തില്‍ നിന്ന് അകന്ന് പോയില്ല.
തമിഴ് സിനിമാ പ്രേമികളുടെ മക്കള്‍ സെല്‍വന്‍ ഇപ്പോൾ മലയാള സിനിമയിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. ജയറാമിനൊപ്പമാണ് വിജയ് സേതുപതിയുടെ മലയാള സിനിമയിലേക്കുള്ള ചുവടുവെയ്പ്പ്. വിജയ് സേതുപതിയുടെ ഈ വരവിനായി ആരാധകർ കാത്തിരിക്കുകയാണ്.
മാർക്കോണി മത്തായി എന്ന ചിത്രത്തിലാണ് ഇവർ ഒരുമിക്കുന്നത്. ഗോവ, ചെന്നൈ, എറണാകുളം, ചങ്ങനാശ്ശേരി എന്നിവിടങ്ങളായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. റേഡിയോ ആയിരിക്കും ചിത്രത്തിന്റെ പ്രധാന തീം എന്നും റിപ്പോർട്ടുകൾ ഉണ്ട്.
ബാങ്കിലെ തൂപ്പുകാരിയായ അന്നയോടുള്ള മത്തായിയുടെ റൊമാൻസിനെ ചുറ്റിപ്പറ്റിയായിരിക്കും കഥ പോകുക. ചിത്രത്തിൽ വളരെ വ്യത്യസ്‌തമായ കഥാപാത്രമായിട്ടായിരിക്കും വിജയ് സേതുപതി എത്തുക.