വിജയ് ദേവറകോണ്ടയുടെ പിറന്നാൾ മധുരം പങ്കുവച്ച് ഐസ്ക്രീമൂമായി സൗത്ത് ഇന്ത്യയിലാകെ ബെർത്ത്‌ഡേ ട്രക്കുകൾ, ആരാധകർക്ക് ഐക്രീം നൽകാൻ കൊച്ചിയിലും ബെർത്ത്‌ഡേ ട്രക്കുകൾ എത്തും !

Webdunia
വ്യാഴം, 9 മെയ് 2019 (13:31 IST)
തെലുങ്ക് സിനിമയിലെ സൂപ്പർ സെൻസേഷൻ വിജയ് ദേവറകൊണ്ട ഇന്ന് പിറന്നാൾ ആഘോഷിക്കുകയാണ്. സിനിമാ രംഗത്തുനിന്നും ആരാധകരിൽനിന്നും താരത്തെ തേടി ആശംസകളുടെ പ്രവാഹിക്കുകയാണ്. തന്റെ പിറന്നാൾ ആരാധകർക്കുകൂടി മധുരമുള്ളതാക്കി മാറ്റുന്നതിനായി കഴിഞ്ഞ വർഷത്തെ പോലെതന്നെ ബെർത്ത്‌ഡേ ട്രക്കുകൾ ആളുകൾക്ക് ഐസ് ക്രീം വിതരണം ചെയ്യും.
 
കഴിഞ്ഞ പിറന്നാളിന് ഹൈദെരാബാദ് നഗരത്തിൽ മാത്രാമായിരുന്നു വിജയ് ദേര്രക്കോണ്ടയുടെ ബെർത്ത് ഡേ ട്രക്കുകൾ ഐസ്ക്രീം വിതരണം ചെയ്തിരുന്നത് എങ്കിൽ ഇക്കുറി സൗത്ത് ഇന്ത്യയിലെ വിവിധ നഗരങ്ങളിലൂടെ സഞ്ചരിച്ച് ബെർർത്ത്‌ഡേ ട്രക്കുകൾ ഐസ്ക്രീം വിതരണം ചെയ്യും. ഹൈദെരാബാദ്, വിജയവാഡ, വാരാംഗൽ, ബംഗളുരു, തിരുപ്പതി, കൊച്ചി എന്നീ നഗരങ്ങളിൽ ബെർത്ത് ഡേ ട്രക്കുകൾ ആരാധകർക്ക് ഐസ്ക്രീം വിതാരണം ചെയ്യും. 
 
വളരെ വേഗത്തിലായിരുന്നു സൗത്ത് ഇന്ത്യയിൽ വിജയ് ദേവറക്കോണ്ടയുടെ വളർച്ച. പെല്ലി ചൂപ്ലു എന്ന ചിത്രത്തിന്റെ വിജയം തന്നെ വിജയ് ദേവറകോണ്ടയെ ആരാധകരുടെ പ്രിയ താരമാക്കി. ഗീതാ ഗോവിന്ദം എന്ന ചിത്രം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചതോടെ തേക്കേ ഇന്ത്യയിലെ തന്നെ സൂപ്പർ താരമായി വിജയ് ദേവറകൊണ്ട മാറി, താരത്തിന്റെ ഡിയർ കോമറേഡ് എന്ന ചിത്രത്തിനായാണ് ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത്. തെലുങ്ക്, കന്നഡ, മലയാളം, തമിഴ് എന്നീ നാലു ഭാഷകളിലും സിനിമ പുറത്തിറങ്ങുന്നുണ്ട്. ചിത്രത്തിന്റെ ടീസറിലെ മധുപോലെ പെയ്ത മഴയെ  എന്ന ഗാനം സാമൂഹ്യ മാധ്യമങ്ങളിൽ നേരത്തെ തന്നെ തരംഗമായി മാറിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article