സംഭവത്തിൽ മുകേഷ്, കിഷോർ എന്നീ രണ്ട് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. എൽ പി ജി ഗ്യാസ് കണക്ഷൻ ലഭിക്കുന്നതിനായി പ്രദേശത്തെ ഒരു ഗ്യാസ് ഏജൻസിയിൽ യുവതി രേഖകൾ സംർപ്പിച്ചിരുന്നു, ദിവസങ്ങൾക്കുള്ളി യുവതിക്ക് ഗ്യാസ് കണഖൻ ലഭിക്കുകയും ചെയ്തു.
എന്നാൽ ഗ്യാസ് കണക്ഷൻ ല;ഭ്യമാക്കിയതിലെ ചില പേപ്പർ വർക്കുകൾ പൂർത്തീകരിക്കാനുണ്ട് എന്ന് പറഞ്ഞ് പ്രതികൾ ഇരുവരും ചേർന്ന് കുഞ്ചാമൻ സിറ്റിയിലേക്ക് യുവതിയെ എത്തിക്കുകയായിരുന്നു. ഇവിടെ വച്ച് കുടിക്കാൻ നൽകിയ പാനീയത്തിൽ മയക്കുമരുന്ന് നൽകി ബോധരഹിതയാക്കിയ ശേഷം പ്രതികൾ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.