ഓർമ്മശക്തിയും ബുദ്ധികൂർമതയും വർധിപ്പിക്കാൻ ജ്യോതിഷത്തിൽ വഴികൾ ഉണ്ടെന്നു പറഞ്ഞാൽ അത്ഭുതപ്പെടേണ്ട. മനുഷ്യ ജീവിതത്തിലെ സകല കാര്യങ്ങളേയും സ്പർശിക്കുന്ന ശാസ്ത്രമാണ് ജ്യോതിഷം. നവഗ്രഹങ്ങളിൽ ഒന്നായ ബുധദേവനാണ് ഓർമ്മ ശക്തിയുടേയും ബുദ്ധി ശക്തിയുടെയും ദേവൻ. ബുധദേവനെ പ്രീതിപ്പെടുത്തുന്നത് ഇവ കൈവരിക്കാൻ സഹായിക്കും.
ബുധദേവനെ പ്രീതിപ്പെടുത്തുന്നതിനായി പച്ചനിറത്തിലുള്ള രത്നമായ മരതകം ധരിക്കുന്നത് നല്ലതാണ്. ഇത് ധരിക്കുന്നതിലൂടെ ബുദ്ധി ശക്തിയും ഓർമ ശക്തിയും വർധിപ്പിക്കാനാകും. എന്നാൽ മേടം, കർക്കിടകം, വൃശ്ചികം എന്നീ ലഗ്നക്കാർ മരതകം ധരിക്കാൻ പാടില്ല എന്ന് പ്രത്യേഗം ശ്രദ്ധിക്കണം.