43കരനെ മർദ്ദിച്ച് അവശനാക്കിയ ശേഷം മനുഷ്യ വിസർജ്യം തീറ്റിക്കാൻ ശ്രമം, ജാതിയുടെ പേരിൽ നടന്ന ക്രൂരത ഇങ്ങനെ !

ബുധന്‍, 8 മെയ് 2019 (18:23 IST)
ജതിയുടെ പേരിൽ ആക്രമണം തുടർകഥയാവുകയാണ് ദളിതനെ മർദ്ദിച്ച് അവശനാക്കിയ ശേഷം മനുഷ്യ വിസർജ്യം തീറ്റിക്കാൻ ശ്രമിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ തിരൂവാരൂർ ജില്ലയിൽ തിരുമാൻഡുരൈ എന്ന ഗ്രാമത്തിലാണ് ക്രൂരമായ സാംഭവം നടന്നത്. പി കൊള്ളിമലൈ എന്ന 43കാരനാണ് ഉയർന്നാ ജാതിക്കാരുടെ  ക്രൂരതക്ക് ഇരയായത്.
 
തന്റെ ഇഷ്ടിക നിർമ്മാണ യൂണിറ്റിൽനിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്നു കൊള്ളിമലൈ. ഇതിനിടെ ശക്തിവേൽ, രാജേഷ് രാജ്കുമാ[ർ എന്നിവാർ ചേർന്ന് കൊള്ളിവേലിനെ മർദ്ദിച്ച് അവശനാക്കുകയും. മനുഷ്യ വിസർജ്യം കഴിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. പ്രതികൾ കൊള്ളിവേലിന്റെ ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്തു.
 
43കാരൻ നൽകിയ പരാതിയെ തുടർന്ന് ഉടൻ തന്നെ ശക്തിവേലിനെയും, രാജേഷിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രാജ്കുമാർ സംഭവ ശേഷം ഒളിവിൽ പോയിരിക്കുകയാണ്. അറസ്റ്റ് ചെയ്ത ശക്തിവേലിനെയും, രാജേഷിനെയും കോടതി റിമാൻഡ് ചെയതു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍