ഈന്തപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് പറഞ്ഞാൽ തീരില്ല. ഊർജ്ജത്തിന്റെ വല്ഇയ ശ്രോതസ്സാണ് ഈന്തപ്പഴം. ജീവകങ്ങളായ സി, ബി1, ബി2, ബി3, ബി5 എ1 എന്നിവയും സെലെനീയം, കാല്‍സ്യം, ഫോസ്ഫറസ്, സള്‍ഫർ, മാംഗനീസ്, കോപ്പർ, മഗ്നീഷ്യം എന്നീ ധാധുക്കളും ഈന്തപ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്‌റ്റോസ് എന്നീ പോഷകങ്ങളാണ് നല്ല ഊർജ്ജം നൽകി ക്ഷീണത്തെ ഇല്ലാതാക്കുന്നത്. ഇത് നിത്യവും കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ജോലിയിടങ്ങിളിൽ അനുഭവപ്പെടുന്ന ക്ഷീണം അകറ്റുന്നതിനായി ഈന്തപ്പഴം കയ്യിൽ കരുതാവുന്നതാണ്. ഇന്തപ്പഴം കഴിച്ച് നോമ്പ് തുറക്കുന്നതിന് പിന്നിലെ പ്രധാന കാരണം ഈന്തപ്പഴത്തിന്റെ ഈ ഗുണമാണ്.