മര്‍ഡര്‍ മിസ്റ്ററി ചിത്രവുമായി വിജയ് ആന്റണി,'കൊലൈ' ജൂലൈ 21ന് കേരളത്തിലെ തീയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്
ബുധന്‍, 19 ജൂലൈ 2023 (11:31 IST)
നടന്‍ വിജയ് ആന്റണിയുടെ പുതിയ ചിത്രമാണ് കൊലൈ. ബാലാജി കുമാര്‍ സംവിധാനം ചെയ്ത ചിത്രം ജൂലൈ 21ന് കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തും.ഇ 4 എന്റര്‍ടെയ്ന്‍മെന്റാണ് സിനിമയുടെ കേരളത്തിലെ വിതരണ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
റിതിക സിംഗ്, മീനാക്ഷി ചൗധരി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.മര്‍ഡര്‍ മിസ്റ്ററി വിഭാഗത്തില്‍ പെടുന്നതാണ് സിനിമ. വിജയ് ആന്റണി ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായ ഒരു കഥാപാത്രം ആയിരിക്കും ഇതൊന്നും അണിയറക്കാര്‍ പറയുന്നു.ഛായാഗ്രഹണം ശിവകുമാര്‍ വിജയന്‍, എഡിറ്റിംഗ് ആര്‍ കെ സെല്‍വ, സംഗീതം ഗിരീഷ് ഗോപാലകൃഷ്ണന്‍.
 
 ഇന്‍ഫിനിറ്റി ഫിലിം വെഞ്ചേഴ്സ്, ലോട്ടസ് പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article