Asha Sharath Birthday, age, Photos: നടി ആശ ശരത്തിന്റെ ജന്മദിനം ഇന്ന്, താരത്തിന്റെ പ്രായം അറിയുമോ?

Webdunia
ബുധന്‍, 19 ജൂലൈ 2023 (10:45 IST)
Asha Sharath: നടിയും നര്‍ത്തകിയുമായ ആശ ശരത്തിന്റെ ജന്മദിനമാണിന്ന്. 1975 ജൂലൈ 19 ന് ജനിച്ച ആശ തന്റെ 48-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. 
 
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലാണ് ആശ ജനിച്ചത്. ശരത് വാര്യരാണ് ആശയുടെ ജീവിതപങ്കാളി. ഉത്തര, കീര്‍ത്തന എന്നിവരാണ് ആശയുടെ മക്കള്‍. മൂത്ത മകള്‍ ഉത്തര ശരത്തും സിനിമയില്‍ സജീവമാകുകയാണ്. 
 
സീരിയലുകളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട ആശ ശരത്ത് പിന്നീട് സിനിമാരംഗത്തും സജീവമായി. 2012 ല്‍ പുറത്തിറങ്ങിയ ഫ്രൈഡേയിലൂടെയാണ് ആശ സിനിമാരംഗത്തേക്ക് എത്തുന്നത്. പിന്നീട് കര്‍മ്മയോദ്ധാ, ദൃശ്യം, വര്‍ഷം, സക്കറിയയുടെ ഗര്‍ഭിണികള്‍, ഏഞ്ചല്‍സ്, പാവാട, കിങ് ലയര്‍, ആടുപുലിയാട്ടം, അനുരാഗ കരിക്കിന്‍ വെള്ളം, ദൃശ്യം 2, സിബിഐ 5 തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. 
 
സോഷ്യല്‍ മീഡിയയില്‍ ആശ ശരത്ത് സജീവ സാന്നിധ്യമാണ്. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെയ്ക്കാറുണ്ട്. 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article