സൂര്യ മുംബൈയിലേക്ക് വീട് മാറിയതിന് പിന്നില്‍ എന്ത് ? ഇപ്പോഴും നടന്‍ ചെന്നൈയില്‍ ഷൂട്ടിങ്ങില്‍ !

കെ ആര്‍ അനൂപ്

ബുധന്‍, 19 ജൂലൈ 2023 (10:20 IST)
അടുത്തിടെ തമിഴ് താരങ്ങളായ ജ്യോതികയും സൂര്യയും തമിഴ്‌നാട്ടില്‍ നിന്ന് താമസം മുംബൈയിലേക്ക് മാറ്റിയത് ചര്‍ച്ചയായി മാറിയിരുന്നു. ഈ തീരുമാനത്തിന് പിന്നില്‍ എന്താണെന്ന് അറിയുവാന്‍ ആരാധകരും സോഷ്യല്‍ മീഡിയയില്‍ തിരഞ്ഞു.
 
എന്നാല്‍ കുട്ടികളുടെ പഠനത്തിനു വേണ്ടിയാണ് താരദമ്പതിമാര്‍ മുംബൈയിലേക്ക് താമസം മാറ്റിയത്. ഇതേക്കുറിച്ച് നിര്‍മ്മാതാവ് ജി ധനഞ്ജയന്‍ പറഞ്ഞത് ഇതാണ്. 
 
താരങ്ങളുടെ മക്കളാണെന്ന് ചിന്താ കുട്ടികളില്‍ വരരുത്. ചെന്നൈയില്‍ എങ്ങനെയായാലും പുറത്ത് പോയാല്‍ സൂര്യയുടെ മക്കള്‍ എന്ന ജനശ്രദ്ധ വരും. മുംബൈയില്‍ പക്ഷെ അധിമാര്‍ക്കും മക്കളെ അറിയില്ലല്ലോ.മുംബൈയിലേക്ക് മാറിയതില്‍ ഒരു തെറ്റുമില്ല. അദ്ദേഹം ഇപ്പോഴും ചെന്നൈയില്‍ ഷൂട്ടിംഗിലാണ്. അടുത്തിടെ ഒരു പരിപാടിയിലും പങ്കെടുത്തു എന്നാണ് നിര്‍മ്മാതാവ് പറഞ്ഞത്.ദിയ, ദേവ് എന്നീ രണ്ട് മക്കളാണ് സൂര്യയ്ക്ക് ഉള്ളത്.
 
 
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍