വിഘ്നേഷ് ശിവനും നയൻതാരയും തമ്മിലുള്ള പ്രണയം ആരാധകരുടെ ഇടയിൽ ഏറെ ആഘോഷിക്കപ്പെട്ട ഒന്നാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പലപ്പോഴും ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ നയൻതാരയോട് ഒരു വലിയ നന്ദി അറിയിച്ചുകൊണ്ടുള്ള വിഘ്നേഷിന്‍റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് വൈറലാകുന്നത്. നയൻസിനെ തങ്കമേ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് വിഘ്നേഷ് പോസ്റ്റ് ആരംഭിക്കുന്നത്.
നയൻതാരയും വിജയ് സേതുപതിയും ഒന്നിച്ച നാനും റൗഡി താൻ എന്ന ചിത്രം റിലീസായിട്ട് നാലു വർഷം പൂർത്തിയായി. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ചിത്രം ഹിറ്റായത് സംവിധായകന്‍റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായിരുന്നു.
ഇക്കഴിഞ്ഞ ദിവസമാണ് വിഗ്നേഷ് നയന്താരക്കൊപ്പമുള്ള ഒരു ചിത്രവും അതിനു അടിക്കുറിപ്പായി 'താങ്ക് യു തങ്കമേ' എന്ന വാചകവുമായി എത്തിയത്
"നിന്നെ കണ്ടത്തിൽപിന്നെയുള്ള നിമിഷങ്ങൾ മധുരം നിറഞ്ഞവയായിരുന്നു. ഈ ദിവസത്തിന് ഞാൻ നന്ദി പറയുന്നു. ഈ ചിത്രം ചെയ്യാൻ തയാറായതിന് നന്ദി," വിഗ്നേഷ് കുറിക്കുന്നു. വിഗ്നേഷ് നിർമ്മിക്കുന്ന 'നെട്രി കൺ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. സംവിധാനം ചെയ്യുന്നത് മിലിന്ദ് റാവു