നിർമ്മാതാവ് ജോബി ജോർജ്ജ് വധഭീഷണി മുഴക്കിയെന്ന് ആരോപിച്ച് നടൻ ഷെയ്‌ൻ നിഗം രംഗത്ത്. ഷെയ്‌ൻ അഭിനയിക്കുന്ന വെയിൽ എന്ന ചിത്രം ഗുഡ്‌വിൽ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ നിർമ്മിക്കുന്നത് ജോബിയാണ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷമാണ് നിർമ്മാതാവ് തനിക്കെതിരെ ഭീഷണി മുഴക്കുന്നതെന്ന് ഇൻസ്റ്റാഗ്രാം ലൈവിൽ ഷെയ്ൻ പറഞ്ഞു.
നിര്‍മ്മാതാവിനെതിരെ താരസംഘടനയായ ‘അമ്മ’യില്‍ പരാതി നല്‍കിയെന്നും ഷെയ്ന്‍ പറയുന്നു.ഗു. സിനിമയ്ക്കായുള്ള ഗെറ്റപ്പ് ചെയ്ഞ്ചിനെ ചൊല്ലിയാണ് നിര്‍മ്മാതാവ് ഭീഷണിപ്പെടുത്തുന്നതെന്നും തനിക്ക് ഭയമുണ്ടെന്നും ഷെയ്ന്‍ നിഗം പറയുന്നു. ഗെറ്റപ്പ് ചെയ്ഞ്ചില്‍ ചിത്രത്തിന്‍റെ സംവിധായകന് അതൃപ്തിയില്ല. എന്നാല്‍ നിര്‍മ്മാതാവ് തുടര്‍ച്ചയായി വധഭീഷണി മുഴക്കുകയാണെന്നാണ് ഷെയ്ന്‍ നിഗം പറയുന്നത്.
വെയിലില്‍ മുടി നീട്ടിവളര്‍ത്തിയുള്ള ഗെറ്റപ്പിലാണ് ഷെയ്ന്‍ നിഗം എത്തുന്നത്. എന്നാല്‍ ഇതിനിടെ ‘കുര്‍ബാനി’ എന്ന സിനിമയില്‍ ജോയിന്‍ ചെയ്ത ഷെയ്ന്‍ നിഗം മുടിയുടെ സ്റ്റൈലില്‍ മാറ്റം വരുത്തിയിരുന്നു. ഇതാണ് നിര്‍മ്മാതാവിനെ ചൊടിപ്പിച്ചതെന്നും പൊലീസിനെ സമീപിച്ച് നിയമനടപടി സ്വീകരിക്കുമെന്നും ഷെയ്ന്‍ നിഗം വ്യക്തമാക്കി.