ആദ്യ രണ്ടു ദിവസത്തെ കടത്തിവെട്ടി ഞായറാഴ്ചത്തെ കളക്ഷന്‍, 'വിടുതലൈ' 1' വിജയകുതുപ്പ് തുടരുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 3 ഏപ്രില്‍ 2023 (16:47 IST)
സൂരിയും വിജയ് സേതുപതിയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച 'വിടുതലൈ' ഭാഗം 1' പ്രദര്‍ശനം തുടരുന്നു. സിനിമയ്ക്ക് നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. അവധി ദിവസമായാല്‍ ഞായറാഴ്ച ഉയര്‍ന്ന കളക്ഷന്‍ ആണ് രേഖപ്പെടുത്തിയത്.
 
ആദ്യ രണ്ട് ദിവസങ്ങളില്‍ യഥാക്രമം 3.5 കോടിയും 4.8 കോടിയും നേടിയ 'വിടുതലൈ' മൂന്നാം ദിവസം (ഞായര്‍, ഏപ്രില്‍ 2) ഉയര്‍ന്ന കളക്ഷന്‍ നേടി. കഴിഞ്ഞദിവസം ചിത്രം 5 കോടി നേടിയതായി റിപ്പോര്‍ട്ട്.മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഏകദേശം 14 കോടിയാണ് ആകെ കളക്ഷന്‍.ലോകമെമ്പാടുമുള്ള കളക്ഷന്‍ 3 ദിവസം കൊണ്ട് ഏകദേശം 23 കോടി രൂപയാണ്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article