കുരങ്ങ് എത്തി 'ആദിപുരുഷ്' കാണാനായി, വീഡിയോ വൈറല്‍

കെ ആര്‍ അനൂപ്
വെള്ളി, 16 ജൂണ്‍ 2023 (15:00 IST)
'ആദിപുരുഷ്' സിനിമ കാണാനായി കുരങ്ങ് എത്തി. സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ തിയേറ്ററിനുള്ളില്‍ കുരങ്ങ് എത്തിയതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ചുമരിലെ ദ്വാരത്തിലൂടെയാണ് കുരങ്ങ് അകത്തേക്ക് കടന്നത്. സ്‌ക്രീനിലേക്ക് തന്നെ നോക്കിയിരിക്കുന്ന കുരങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ വൈറലായി.  
 
എന്നാല്‍ 'ആദിപുരുഷ്' പ്രദര്‍ശിപ്പിക്കുന്ന ഏത് തിയേറ്ററിലാണ് കുരങ്ങ് എത്തിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ചിത്രം പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയേറ്ററുകളിലും ഹനുമാനു വേണ്ടി ഒരു സീറ്റ് ഒഴിച്ചിട്ടണമെന്ന വാര്‍ത്തകള്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article