ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ബോറിങ് ആയ മനുഷ്യൻ ആയാളാണ്: ദുൽഖർ സൽമാൻ

നിഹാരിക കെ എസ്
ശനി, 9 നവം‌ബര്‍ 2024 (13:56 IST)
വെങ്കി അടലൂരി സംവിധാനം ചെയ്ത ലക്കി ഭാസ്കർ എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തോടെ തെലുങ്കിലും തന്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ. ഏകദേശം 80 കോടിക്കടുത്ത് ചിത്രം ഇതിനോടകം നേടി. ഹാട്രിക് വിജയമാണ് ദുൽഖറിന്. ഒരു കാലത്ത് തെലുങ്ക് അറിയില്ലെന്ന് പറഞ്ഞ് വന്ന ഓഫറുകൾ എല്ലാം നിരസിച്ച ആളാണ് ഇന്ന് തെലുങ്ക് ജനതയെ അമ്പരപ്പിക്കുന്നത്. ഇപ്പോഴിതാ, സംവിധായകൻ വെങ്കിയെ കുറിച്ച് പറയുകയാണ് ദുൽഖർ.
 
താൻ കണ്ടതിൽ വെച്ച് ഏറ്റവും ബോറിങ്ങായ മനുഷ്യനാണ് വെങ്കി എന്നാണ് ദുൽഖർ പറയുന്നത്. ലക്കി ഭാസ്കറിന്റെ ഷൂട്ടിങ് നടക്കുന്ന സമയം ഷൂട്ട് ചെയ്ത് ചെയ്ത് മടുക്കുമ്പോൾ ദുൽഖർ 'ഒരു ദിവസം ഓഫ് എടുത്താലോ' എന്ന് വെങ്കിയോട് ചോദിക്കും. വെങ്കി 'യെസ്' പറയും. എന്നാൽ, ഓഫ് പറയുന്ന ദിവസം 'സ്ക്രിപ്റ്റ് ഡിസ്കഷൻ ചെയ്യാനാണെന്ന്' പറഞ്ഞ് വെങ്കി ദുൽഖറിനെ കാണാനെത്തും. സിനിമ മാത്രമാണ് വെങ്കിയുടുപ് ജീവിതമെന്ന് ദുൽഖർ പറയുന്നു.
 
'വെങ്കി എന്റെ കൂടെ ഫോട്ടോ എടുക്കാനായി ഭംഗിയുള്ള കുറെ പെൺകുട്ടികളുമായി വരും. ചോദിച്ചാൽ കസിൻസ് ആണെന്ന് പറയും. കുറച്ച് കഴിഞ്ഞ് അടുത്ത ബാച്ച് പെൺകുട്ടികളുമായും വരും. ചോദിച്ചാൽ അതും കസിൻസ് ആണെന്ന് പറയും (ചിരി)', ദുൽഖർ പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article