മലയാളികളുമായി ഏറ്റവും അടുപ്പമുള്ള നടന്മാരിൽ ഒരാളാണ് സൂര്യ. വിജയ്ക്ക് മലയാളികൾ നൽകുന്ന സ്നേഹം ഒരു പകുതിയായി മലയാളികൾ സൂര്യയ്ക്കും നൽകാറുണ്ട്. തന്റെ പുതിയ ചിത്രത്തിന്റെ തിരക്കിലാണ് സൂര്യ. കങ്കുവ എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷനോടനുബന്ധിച്ച് സൂര്യ കഴിഞ്ഞ ദിവസം കൊച്ചിയിൽ എത്തിയിരുന്നു. ഇവിടെ വെച്ച് അദ്ദേഹം ദുൽഖർ സൽമാന്റെ ലക്കി ഭാസ്കറിനെ കുറിച്ച് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.