ഒരുപാട് പ്രണയങ്ങള്‍ ഉണ്ടായിരുന്നു, ബ്രേക്ക് അപ്പുകളില്‍ കുറ്റബോധമില്ല; വീണയുടെ വാക്കുകള്‍

Webdunia
വെള്ളി, 24 ഡിസം‌ബര്‍ 2021 (12:27 IST)
കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയില്‍ ആസിഫ് അലിയുടെ നായികയായി എത്തി ശ്രദ്ധിക്കപ്പെട്ട താരമാണ് വീണ നന്ദകുമാര്‍. ചുരുക്കം ചില സിനിമകള്‍ കൊണ്ട് തന്നെ വീണ മലയാള സിനിമാലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചു. വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ അഭിമുഖങ്ങളില്‍ തുറന്നുപറയാന്‍ ഒരു മടിയുമില്ലാത്ത താരം കൂടിയാണ് വീണ.
 
ജീവിതത്തിലെ പ്രണയബന്ധങ്ങളെ കുറിച്ച് ഒരിക്കല്‍ വീണ തുറന്നുപറഞ്ഞിട്ടുണ്ട്. ഒരുപാട് പ്രണയങ്ങള്‍ തനിക്കുണ്ടായിരുന്നെന്ന് വീണ പറയുന്നു. ഓരോ പ്രണയം അവസാനിക്കുമ്പോഴും ഓരോ അനുഭവങ്ങള്‍ തനിക്ക് ഉണ്ടായിട്ടുണ്ടെന്നും താരം പറഞ്ഞു. ബ്രേക്ക് അപ്പ് ഉണ്ടാകുമ്പോഴും അതിലൊന്നും ഒരു കുറ്റബോധവും തനിക്ക് തോന്നിയിട്ടില്ല. പ്രണയ ബന്ധങ്ങള്‍ എല്ലാം താന്‍ നന്നായി ആസ്വദിച്ചിട്ടുണ്ട് എന്നും താരം വെളിപ്പെടുത്തി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article