ജനപ്രിയനായകന്‍ ചിരിപ്പിച്ചു തുടങ്ങി, ദിലീപ്-റാഫി ചിത്രം ഒരുങ്ങുന്നു

കെ ആര്‍ അനൂപ്

ശനി, 16 ഒക്‌ടോബര്‍ 2021 (09:01 IST)
മലയാളികളുടെ ജനപ്രിയനായകനാണ് ദിലീപ്. അദ്ദേഹം വീണ്ടും ചിരിപ്പിച്ചു തുടങ്ങിയെന്നാണ് നിര്‍മ്മാതാക്കളില്‍ ഒരാളായ എന്‍.എം. ബാദുഷ പറയുന്നത്. ദിലീപ്-റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം 'വോയിസ് ഓഫ് സത്യനാഥന്‍' ഷൂട്ടിംഗ് കൊച്ചിയില്‍ കഴിഞ്ഞദിവസം തുടങ്ങിയിരുന്നു.
 
കെട്ടിയോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വീണ നന്ദകുമാറാണ് ചിത്രത്തിലെ നായിക.
പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗണ്‍, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം ദിലീപും റാഫിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്.
 
സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി. എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍