പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്കുശേഷം പ്രദര്‍ശനത്തിനെത്തി. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ആദ്യം മുതലേ ലഭിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരുടെ പ്രകടനങ്ങള്‍ക്ക് പുറമേ നിവിന്‍പോളി ഷോയും സിനിമയിലുണ്ട്. നിവിനും അജുവും ഷാനും ബേസിലുമൊക്കെ നിങ്ങളെ ചിരിപ്പിക്കുമെന്നും പക്കാ ഫീല്‍ ഗുഡ് ഫാമിലി മൂവിയാണെന്നും സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാന്‍ സിനിമ കണ്ട ശേഷം എഴുതി.
ഷാന്‍ റഹ്‌മാന്റെ വാക്കുകളിലേക്ക്
Vineeth Sreenivasan's Varshangalkku Shesham is a brilliant attempt that is well-narrated - classic + emotional + entertainer! ധ്യാന്‍ ശ്രീനിവാസനിലെയും പ്രണവ് മോഹന്‍ലാലിലെയും 'നടനെ' ബെഞ്ച്മാര്‍ക്ക് ചെയ്യാവുന്ന ചിത്രം കോടമ്പാക്കവും മദ്രാസും ഒക്കെ പുനരാവിഷ്‌ക്കരിക്കപ്പെടുന്ന ചിത്രം എന്ന മുന്‍ധാരണയോടെയാണ് പടം കാണാന്‍ പോയതെങ്കിലും കാഴ്ചക്കാരന്‍ എന്ന നിലയ്ക്ക് ലഭിച്ച അനുഭൂതി വളരെ വലുതാണ്. 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്നല്ലാതെ മറ്റൊരു ടൈറ്റില്‍ ഈ ചിത്രത്തിന് യോജിക്കുമെന്ന് തോന്നുന്നില്ല. ഇത് നല്ലൊരു അസ്സല്‍ വിനീത് ശ്രീനിവാസന്‍ ചിത്രമാണ്. പക്കാ ഫീല്‍ ഗുഡ് ഫാമിലി മൂവി. ധൈര്യമായി കണ്ടോളു. നിവിനും അജുവും ഷാനും ബേസിലുമൊക്കെ നിങ്ങളെ ചിരിപ്പിക്കും.. നിവിന്‍ തൂക്കോട് തൂക്ക് (Personal note: വിനീതമായി ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന ഒരുപാട് പേരെ... ആസിഫ്, ദിവ്യ, വിശാഖ് അങ്ങനെ ഒരുപാട് പേരെ ഈ സിനിമയില്‍ പലസ്ഥലത്തും കാണുമ്പോള്‍ വല്ലാത്തൊരു പേഴ്‌സണല്‍ സുഖം.... അതൊരു ബോണസ് ).
വിനീത് ശ്രീനിവാസന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രണവ് മോഹന്‍ലാലിനും ധ്യാന്‍ ശ്രീനിവാസിനും ഒപ്പം നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മെറിലാന്‍ഡ് സിനിമാസ് തന്നെയാണ് ചിത്രം ഇന്ത്യയോട്ടാകെ തീയറ്ററുകളില്‍ എത്തിക്കുന്നത്. റെക്കോര്‍ഡ് തുകക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സും ഓവര്‍സീസ് റൈറ്റ്‌സും വിറ്റുപോയത്. കല്യാണ്‍ ജ്വല്ലേഴ്‌സാണ് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് പാര്‍ട്ണര്‍.